ഊബര്‍ ടാക്‌സിയെന്നു തെറ്റിദ്ധരിച്ചു സാമന്ത കയറി; 14 മണിക്കൂര്‍ പീഡനം, ഒടുവില്‍ മൃതദേഹം വയലില്‍ ഉപേക്ഷിച്ചു

സൗത്ത് കാരലൈന: ഊബര്‍ ടാക്‌സിയെന്നു തെറ്റിദ്ധരിച്ചു കൊലയാളിയുടെ കാറില്‍ കയറിയ കോളേജ് വിദ്യാര്‍ഥിനി അതിദാരുണമായി കൊല്ലപ്പെട്ടു. സാമന്ത ജോസഫ്‌സ് എന്ന 21കാരിയാണ് യുഎസിലെ സൗത്ത് കാരലൈനയില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ നതാനിയേല്‍ റൗലന്‍ഡിയെന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആ കൊലയാളിയുടെ മുഖമായിരിക്കും എന്റെ മകള്‍ അവസാനമായി കണ്ടിരിക്കുക. അതെന്നെ വല്ലാതെ അസ്വസ്ഥതയും ഭയചകിതയുമാക്കുന്നു. അവളുടെ പേരുപോലും അയാള്‍ക്കു അറിയില്ലായിരുന്നു. ഇനിയൊരു കുഞ്ഞും ഉപദ്രവിക്കപ്പെട്ടു കൂടാ.. കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടു സാമന്തയുടെ അമ്മ മാര്‍സി ജോസഫ്‌സണ്‍ പറയുന്നു.
യുഎസിലെ തെക്കന്‍ കാരലൈനയില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. രാത്രി ഏറെ വൈകിയിട്ടും സമന്തയെ കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അതിദാരുണമായ സംഭവം പുറത്തായത്. അന്വേഷണത്തില്‍ സാമന്തയെ അവസാനമായി കണ്ടതു കൊളംബിയയിലെ ഒരു ബാറിലായിരുന്നുവെന്നു വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം അകലെയുള്ള വിജനമായ പ്രദേശത്തു വയലില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ച കൊളംബിയയിലെ ഫൈവ് പോയിന്റസ് ബാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചതിനു ശേഷം പുലര്‍ച്ചെ രണ്ടുമണിയോടെയാണു സാമന്ത ഊബര്‍ ടാക്‌സി ബുക്ക് ചെയ്തത്.
കൊലയാളിയുടെ കറുത്ത കാര്‍ കണ്ട സാമന്ത ഊബറെന്ന് കരുതി കൈ കാണിച്ചു. കാര്‍ സാമന്തയുടെ മുന്‍പില്‍ പെട്ടെന്നു നിര്‍ത്തുകയും സാമന്ത കാറിന്റെ ഡോര്‍ തുറന്നു ബാക്ക് സീറ്റില്‍ കയറിയിരിക്കുകയും ചെയ്തു. 14 മണിക്കൂര്‍ നേരത്തെ ക്രൂര പീഢകള്‍ക്കു ശേഷമായിരുന്നു മരണം. ഞായറാഴ്ച രാവിലെയോടെയാണ് കൊലയാളിയുടേതെന്നു സംശയിക്കുന്ന വാഹനം പൊലീസ് കണ്ടെത്തിയത്.

കാറിന്റെ ഡിക്കിയില്‍ രക്തം പുരണ്ടിരുന്നു. ഇതു സമന്തയുടേതാണെന്നായിരുന്നു പൊലീസ് നിഗമനം
കൊലയാളിയായ നതാനിയലിനെ പിന്‍തുടര്‍ന്ന അന്വേഷണ സംഘം ഇയാളെ വിദഗ്ധമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ബിരുദപഠനം പൂര്‍ത്തിയാക്കി നിയമപഠനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു സാമന്ത അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. തലയിലും കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ മുറിവേറ്റിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണു സമന്ത സഞ്ചരിച്ചിരുന്ന കാറിനെ പറ്റി പോലീസിനു വിവരം ലഭിച്ചത്. കാറില്‍ ഉണ്ടായിരുന്ന നതാനിയേലിന്റെ പെണ്‍സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ കയ്യില്‍ നിന്നു കഞ്ചാവ് കണ്ടെത്തിയതായി കൊളംബിയ പൊലീസ് വക്താവ് ജെന്നിഫര്‍ തോംസണ്‍ പറഞ്ഞു.

സാമന്തയുടെ പിതാവിന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പും കണ്ണീര്‍ നനവായി. എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. അതിയായ ഹൃദയവേദനയോടു കൂടിയാണ് ഞാന്‍ ഇതു കുറിക്കുന്നത്. എന്റെ അവസാനശ്വാസം വരെ അവളെ ഞാന്‍ സ്‌നേഹിക്കും. സാമന്തയുടെ കൊലപാതകത്തില്‍ യുഎസില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. തെരുവുകളില്‍ പ്രതിഷേധങ്ങളും സമന്തയ്ക്കു വേണ്ടിയുളള പ്രാര്‍ത്ഥനകളും നടന്നു.

pathram:
Leave a Comment