തുടര്‍ച്ചയായി സിക്‌സുകള്‍; പഴയകാലത്തെ ഓര്‍മപ്പെടുത്തി യുവരാജ്; രാജസ്ഥാന് 188 റണ്‍സ് വിജയലക്ഷ്യമൊരുക്കി മുംബൈ

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 188 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. അവസാന നിമിഷം തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 187ല്‍ എത്തിച്ചത്. 14 പന്തുകള്‍ നേരിട്ട പാണ്ഡ്യ മൂന്നു സിക്‌സും രണ്ടു ബൗണ്ടറിയും സഹിതം 32 റണ്‍സെടുത്തു.

മുംബൈക്കായി ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. 39 പന്തില്‍ ഇരുവരും 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ബൗണ്ടറിയുമടക്കം 23 റണ്‍സെടുത്ത ഡി കോക്കിനെ പുറത്താക്കി ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രോഹിത് ശര്‍മ 33 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ടു ബൗണ്ടറിയുമടക്കം അര്‍ധ സെഞ്ചുറിക്ക് രണ്ടു റണ്‍സകലെ പുറത്തായി.

ചാഹലിനെ തുടര്‍ച്ചയായി മൂന്നു തവണ സിക്‌സറിന് പറത്തിയ യുവ്‌രാജ് സിങ് ചിന്നസ്വാമിയെ 2007 ട്വന്റി 20 ലോകകപ്പിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി. എന്നാല്‍ നാലാം പന്തിലും സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ യുവിയെ ബൗണ്ടറി ലൈനിനരികില്‍ സിറാജ് ക്യാച്ചെടുക്കുകയായിരുന്നു. 12 പന്തില്‍ നിന്ന് മൂന്നു സിക്‌സറുകളടക്കം 23 റണ്‍സെടുത്താണ് യുവി മടങ്ങിയത്.

സൂര്യകുമാര്‍ യാദവ് 38 റണ്‍സെടുത്തു. വമ്പനടിക്കാരന്‍ ക്രുനാല്‍ പാണ്ഡ്യ (1) വന്നപാടെ മടങ്ങി. പൊള്ളാഡിനും (5) കാര്യമായ സംഭാവന നല്‍കാനായില്ല. ബാംഗ്ലൂരിനായി യൂസ് വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. സിറാജും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

pathram:
Leave a Comment