പോക്കിരി രാജയുടെ മൂന്നാം ഭാഗത്തില്‍ തന്നെയും വിളിക്കണമെന്ന് വൈശാഖിനോട് പൃഥ്വി

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയുടെ മധുരരാജയും മോഹന്‍ലാലിന്റെ ലൂസിഫറും ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി മധുരരാജ ഒരുക്കിയിരിക്കുന്നത് വൈശാഖ് തന്നെയാണ്. ലൂസിഫര്‍ ആകട്ടെ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭവും. ലൂസിഫറിന്റെ ട്രെയിലര്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

സംവിധായകന്‍ വൈശാഖും പൃഥ്വിയുടെ ലൂസിഫറിന്റെ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പൃഥ്വിരാജിന്റെ കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ തന്നെയും വിളിക്കണമെന്നാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്. ലൂസിഫറിന്റെ തിരക്ക് കാരണം മധുരരാജയില്‍ പൃഥ്വിരാജ് അഭിനയിച്ചിരുന്നില്ല. വൈശാഖിന് നന്ദി അറിയിച്ച പൃഥ്വരാജ് മധുരരാജക്കായി കാത്തിരിക്കുന്നതായും പറഞ്ഞു.

ലൂസിഫര്‍ ട്രെയ്‌ലര്‍ മനോഹരമായിരുന്നവെന്ന് പറഞ്ഞ വൈശാഖ്, പൃഥ്വിരാജിന്റെ ഷോട്ടുകളെല്ലാം തന്നെ ഞെട്ടിച്ച് കളഞ്ഞുവെന്നും പറഞ്ഞു. ലൂസിഫര്‍ ടീമിന് വിജയാശംസയും നേര്‍ന്നാണ് വൈശാഖ് ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തത്.

pathram:
Related Post
Leave a Comment