സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്…

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരികെ എത്തുകയാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു അദ്ദേഹം. തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ മടങ്ങിവരവ്.

‘തമിഴരശന്‍’ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ മടങ്ങിവരവ്. ബിബു യോഗ്വേശരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. വിജയ് ആന്റണിയാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ താരം തന്നെ പേജിലൂടെ പങ്കുവെച്ചു. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബാബു യോഗ്വേശരന്‍ ഒരുക്കുന്ന ‘തമിഴരശന്‍’ ഒരു ആക്ഷന്‍ എന്റര്‍ടെയിനര്‍ ആണ്. ആര്‍ഡി രാജശേഖരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

pathram:
Leave a Comment