കാവ്യാ മാധവന്‍ തിരിച്ചുവരുന്നു

വിവാഹത്തിനു ശേഷം സിനിമാരംഗത്ത് നിന്ന് മാറി നിന്ന നടി കാവ്യാ മാധവന്‍ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് വേദിയില്‍ താരത്തിന്റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. കാവ്യയുടെ തിരിച്ചുവരവ് സിനിമിയിലേക്കും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.

ബാലതാരമായി സിനിമയിലേക്കെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തിയ സിനിമകള്‍ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്.

മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. കുടുംബജീവിതവുമായി കഴിയാനാണ് തന്റെ താല്‍പര്യമെന്ന് താരം വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇവര്‍. ആദ്യവിവാഹത്തില്‍ നിന്നും മോചനം നേടിയതിന് പിന്നാലെയായാണ് കാവ്യ ദിലീപിന്റെ ജീവിതസഖിയായത്.

വിജയദശമി ദിനത്തിലാണ് ഇവര്‍ക്കരികിലേക്ക് മഹാലക്ഷ്മി എത്തിയത്. പ്രസവശേഷം കാവ്യ മാധവന്റെ സൗന്ദര്യം ഒന്നുകൂടി കൂടിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. കാവ്യ മാധവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം നേരത്തെ തെളിയിച്ചിരുന്നു. അവാര്‍ഡ് വേദികളില്‍ താരം പ്രകടനവുമായി എത്താറുണ്ട്. വിവാഹ ശേഷം അമേരിക്കന്‍ ഷോയില്‍ ദിലീപിനൊപ്പം കാവ്യയും നൃത്തം ചെയ്തിരുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment