മധുരരാജ എട്ടുനിലയില്‍ പൊട്ടുമെന്ന് കമന്റ്; കിടിലന്‍ മറുപടിയുമായി വൈശാഖ്..!!!

മധുരരാജ എട്ട് നിലയില്‍ പൊട്ടുമെന്ന കമന്റുകള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വൈശാഖ്. വൈശാഖിന്റെ തന്നെ ഫെയ്‌സ് ബുക്ക് പേജിലാണ് ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റുകള്‍ വന്നത്. സുലൈമാന്‍ എന്ന് പേരുള്ള പ്രൊഫൈലില്‍ നിന്നായിരുന്നു കമന്റുകള്‍. സുലൈമാന്‍ ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുമല്ലോയെന്നായിരുന്നു വൈശാഖിന്റെ മറുപടി.

വിഷുവിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയ തീര്‍ത്ത മമ്മൂട്ടി-പൃഥിരാജ് ചിത്രം ‘പോക്കിരിരാജ’യിലെ കഥാപാത്രം തന്നെയാണ് മധുരാജയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് മധുരരാജയുടെ തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം.

pathram:
Leave a Comment