ആദ്യ ട്വന്റി 20യില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ തകര്‍ത്തു

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ന്യൂസീലന്‍ഡിന് വിജയത്തുടക്കം. വെല്ലിങ്ടണില്‍ ഇന്ത്യന്‍ ബാറ്റിങ് നിര കളി മറന്നപ്പോള്‍ ന്യൂസീലന്‍ഡിന് 80 റണ്‍സ് വിജയം. 220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് പുറത്തായി.

39 റണ്‍സെടുത്ത എം.എസ് ധോനിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫെര്‍ഗൂസണും സാന്റ്നറും സോധിയും രണ്ട് വിക്കറ്റ് വീതം നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20യില്‍ ന്യൂസീലന്‍ഡ് 1-0ത്തിന് മുന്നിലെത്തി. രണ്ടാം ട്വന്റി-20 വെള്ളിയാഴ്ച്ച ഓക്ക്ലന്‍ഡില്‍ നടക്കും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കീവീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ടിം സെയ്ഫെര്‍ട്ടിന്റെ ഇന്നിങ്‌സാണ് ന്യൂസീലന്‍ഡ് സ്‌കോറില്‍ നിര്‍ണായകമായത്. മിച്ചല്‍ സാന്റ്‌നര്‍ (7), സ്‌കോട്ട് കുഗ്ഗെലെജിന്‍ (20) എന്നിവര്‍ പുറത്താകാതെ നിന്നു.

43 പന്തില്‍ നിന്ന് ആറു സിക്‌സും ഏഴ് ബൗണ്ടറികളുമടക്കം 84 റണ്‍സെടുത്ത സെയ്ഫെര്‍ട്ടും 20 പന്തില്‍ നിന്ന് രണ്ടു സിക്‌സും രണ്ട് ബൗണ്ടറികളും സഹിതം 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് കീവീസിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ഓപ്പണിങ് വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. വെറും 50 പന്തിലാണ് ഇരുവരും 86 റണ്‍സ് ചേര്‍ത്തത്. മണ്‍റോയെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

22 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച സംഭാവന നല്‍കി. ഡാരില്‍ മിച്ചല്‍ (8), റോസ് ടെയ്‌ലര്‍ (23), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രണ്ടാം വിക്കറ്റില്‍ സെയ്ഫെര്‍ട്ട് – വില്യംസണ്‍ സഖ്യം 48 റണ്‍സും മൂന്നാം വിക്കറ്റില്‍ വില്യംസണ്‍ – ഡാരില്‍ സഖ്യം 30 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.

ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞവരെല്ലാം കണക്കിന് തല്ലുവാങ്ങി. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ വഴങ്ങിയത് 51 റണ്‍സ്. ഖലീല്‍ അഹമ്മദ് 48 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ 47 റണ്‍സും വഴങ്ങി. 37 റണ്‍സ് വഴങ്ങിയ ക്രുനാലും 35 റണ്‍സ് വഴങ്ങിയ ചാഹലും മാത്രമാണ് താരതമ്യേന കുറച്ച് തല്ലു വാങ്ങിയത്.

ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.

ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞവരെല്ലാം കണക്കിന് തല്ലുവാങ്ങി. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ വഴങ്ങിയത് 51 റണ്‍സ്. ഖലീല്‍ അഹമ്മദ് 48 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ 47 റണ്‍സും വഴങ്ങി. 37 റണ്‍സ് വഴങ്ങിയ ക്രുനാലും 35 റണ്‍സ് വഴങ്ങിയ ചാഹലും മാത്രമാണ് താരതമ്യേന കുറച്ച് തല്ലു വാങ്ങിയത്.

pathram:
Related Post
Leave a Comment