മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ലഖ്നൗ: മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. ബി.എസ്.പി. നേതാവ് മായാവതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ബി.ജെ.പി. വനിതാ എം.എല്‍.എയുടെ പ്രസംഗമാണ് വിവാദമായിരിക്കുന്നത് ഉത്തര്‍പ്രദശിലെ മുഗള്‍സാരെയ് എം.എല്‍.എ. സാധ്ന സിങാണ് പാര്‍ട്ടി റാലിക്കിടെ മായാവതിയെ അധിക്ഷേപിക്കുന്നരീതിയില്‍ പ്രസംഗിച്ചത്. സാധ്ന സിങിന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ബി.എസ്.പി. നേതാക്കള്‍ ബി.ജെ.പിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.
മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും അവര്‍ അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുകയാണെന്നുമായിരുന്നു സാധ്ന സിങിന്റെ വിവാദ പരാമര്‍ശം. മായാവതിക്ക് ആത്മാഭിമാനമില്ല. അവര്‍ നേരത്തെ അപമാനിക്കപ്പെട്ടിരുന്നു. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ അധികാരത്തിനുവേണ്ടി അന്തസ് കളഞ്ഞുകുളിക്കുകയാണെന്നും മായാവതി സ്ത്രീവര്‍ഗത്തിന് തന്നെ കളങ്കമുണ്ടാക്കിയെന്നും സാധ്ന സിങ് പ്രസംഗത്തില്‍ പറഞ്ഞു.
ബി.ജെ.പി. വനിതാ എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ബി.എസ്.പി. നേതാക്കള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. ബി.എസ്.പി-എസ്.പി. സഖ്യം രൂപീകരിച്ചതോടെ ബി.ജെ.പിക്കാര്‍ നിരാശരാണെന്നും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംകാരണം അവര്‍ക്ക് സമനില തെറ്റിയെന്നുമായിരുന്നു ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്രമിശ്രയുടെ പ്രതികരണം. സാധ്നാ സിങിന്റെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി lotto 2 richtige gewinn lotto-news.de

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment