ചരിത്ര വിജയം: വിരാട് കോഹ്‌ലിക്കും സംഘത്തിനും അര കോടിയിലധികം സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

ഡല്‍ഹി: വിരാട് കോഹ്‌ലിക്കും സംഘത്തിനും അര കോടിയിലധികം സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യ നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് ബിസിസിഐ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചത്. നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര 21നു ജയിച്ചതിനു പിന്നാലെയാണ് ബിസിസിഐ സമ്മാനത്തുകകള്‍ നിശ്ചയിച്ചത്.
ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ക്ക് ഓരോ മല്‍സരത്തിനും മാച്ച് ഫീക്കു തുല്യമായ തുകയാണ് സമ്മാനമായി ലഭിക്കുക. പ്ലേയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷമാണ് മാച്ച് ഫീ. ഇതിനൊപ്പം 15 ലക്ഷം രൂപ ബോണസായി അധികം ലഭിക്കും. റിസര്‍വ് താരങ്ങള്‍ക്ക് ഓരോ മല്‍സരത്തിനും 7.5 ലക്ഷം രൂപ വീതം ലഭിക്കും. നാലു മല്‍സരങ്ങളിലും പുറത്തിരുന്നവര്‍ക്കും 30 ലക്ഷം രൂപ വീതം ലഭിക്കുമെന്നു ചുരുക്കം.
നാലു മല്‍സരങ്ങളിലും കളിച്ച താരങ്ങള്‍ക്ക് അരക്കോടിയിലധികം രൂപയാണ് ബോണസായി ലഭിക്കുക. പരിശീലകര്‍ക്ക് 25 ലക്ഷം രൂപ വീതമാണ് സമ്മാനം. ടീം സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐയുടെ സമ്മാനത്തുകയുണ്ടാകും.

pathram:
Leave a Comment