കാമറാകണ്ണുകള്‍ക്ക് വിട്ടുകൊടുക്കാതെ കുഞ്ഞ് ഇസ്ഹാനെ നെഞ്ചോട് ചേര്‍ത്ത് അമ്മ സാനിയ

ടെന്നീസ് താരം സാനിയ മിര്‍സയുടെ ഗര്‍ഭധാരണം മുതല്‍ കുട്ടിക്ക് ജന്മം നല്‍കുന്നതുവരെയുള്ള സംഭവങ്ങളെല്ലാം നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അവസാനമായി സാനിയ അമ്മയായ വാര്‍ത്തയും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം കുട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടെങ്കിലും, മുഖം കാണിക്കാതിരിക്കാന്‍ സാനിയ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
നേരത്തെ തീരുമാനിച്ചതു പോലെ ആണ്‍കുട്ടിക്ക് ഇസ്ഹാന്‍ മിര്‍സ മാലിക് എന്നാണ് സാനിയയും ഭര്‍ത്താവ് പാക് ക്രിക്കറ്റ് താരം കൂടിയായ ഷൊഹൈബ് മാലിക്കും ചേര്‍ന്ന് പേര് നല്‍കിയത്. കഴിഞ്ഞ ദിവസം ആദ്യമായി പൊതു ഇടത്തേക്ക് കുഞ്ഞുമായി സാനിയ എത്തി. എന്നാല്‍ ഇപ്പോഴും കാമറാക്കണ്ണുകള്‍ ചുറ്റും കൂടിയെങ്കിലും കുട്ടിയുടെ മുഖം പകര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ല. വളരെ കരുതലോടെ കമ്പിളി വസ്ത്രം ധരിപ്പിച്ച് നെഞ്ചോട് ചേര്‍ത്തായിരുന്നു സാനിയ കുട്ടിയുമായി മുംബൈ വിമാത്താവളത്തില്‍ എത്തിയത്.
32 കാരിയായ സാനിയ തന്റെ ജീവിതത്തില്‍ ഓരോ ആഘോഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിരുന്നു. മകന്‍ പിറന്ന സന്തോഷം പങ്കുവയ്ക്കാനും അവര്‍ മറന്നില്ല. ‘അതൊരു ആണ്‍കുട്ടിയാണ്. എന്റെ പെണ്‍കുട്ടിയും ധൈര്യവതിയായി സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും നന്ദി’ ഇതായിരുന്നു കുട്ടി പിറന്നപ്പോള്‍ സാനിയക്ക് വേണ്ട് ഷൊഹൈബ് മാലിക് ട്വിറ്ററില്‍ പങ്കുവച്ചത്.
2010 ഏപ്രില്‍ 12നാണ് ഷൊഹൈബും സാനിയയും വിവാഹതിരായത്. 2018 ഒക്ടോബര്‍ 30ന് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചു. ഗര്‍ഭിണിയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന സാനിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

pathram:
Related Post
Leave a Comment