വേലക്കാരിയെ പുറകില്‍ നിര്‍ത്തി 2.0 കണ്ടു ;രജനികാന്തിനെതിരെ വിമര്‍ശവനുമായി സോഷ്യല്‍ മീഡിയ

തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയാകെ ആരാധകരുള്ള നടനാണ് സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്. ഇടപെടലുകളിലെ ലാളിത്യം കൊണ്ട് ജനങ്ങള്‍ക്ക് അത്രമേല്‍ പ്രിയങ്കരനായ താരം. സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ചും രജനികാന്തിനെ കുറിച്ച് മോശം അഭിപ്രായങ്ങളില്ല. പാവപ്പെട്ടവന്റെ താരദൈവമെന്ന് തിരശീലയിലും പുറത്തും ഒരേ പോലെ പേര് കേള്‍പ്പിച്ച സൂപ്പര്‍താരം. എന്നാല്‍ ഒരു ചിത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് താരം ഇപ്പോള്‍.
ഏറ്റവും പുതിയ ചിത്രം 2.0 എന്ന ചിത്രത്തിന്റെ റിലീസിനു പിന്നാലെയാണ് രജനിയുടെ പ്രതിച്ഛായയെ തന്നെ തകിടം മറിക്കുന്ന സംഭവം നടന്നത്. ചെന്നൈ സത്യം തീയേറ്ററില്‍ കുടുംബ സമേതമാണ് രജനി 2.0 കണ്ടത്. ഈ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് രജനികാന്തിനെതിരെ ഒരു വിഭാഗം വാളെടുത്തത്. രജനിയും ഭാര്യ ലതയും കൊച്ചുമക്കളായ ലിംഗയും, യാത്രയും സീറ്റില്‍ ഇരിക്കുമ്പോള്‍ വേലക്കാരി പിന്നില്‍ നിന്നാണ് സിനിമ കാണുന്നത്. വേലക്കാരിയെ സീറ്റില്‍ ഇരുത്താന്‍ അനുവദിക്കാതെ സിനിമ തീരും വരെ പിന്നില്‍ നിര്‍ത്തി സിനിമ കണ്ടത് വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ ഈ ചിത്രം ഇന്റെര്‍വല്‍ സമയത്താണ് എടുത്തത് എന്നും അത് കൊണ്ടാണ് അവര്‍ നില്‍ക്കുന്നതെന്നും മറ്റൊരു വാദവുമുണ്ട്. ചിത്രത്തില്‍ തിയേറ്ററിലെ മറ്റു പ്രേക്ഷരുടെ ഭാവം കണ്ടാല്‍ ഇത് വ്യക്തമാകുമെന്നും കുറിച്ച് മറ്റൊരു സംഘം രംഗത്ത് വന്നിട്ടുണ്ട്.
സമൂഹമാധ്യമങ്ങള്‍ക്കു പുറമേ തമിഴിലെ പ്രമുഖ നടന്മാരും രജനിയുടെ പ്രവൃത്തിക്കെതിരെ രംഗത്തു വന്നുവെന്നാണ് റിപ്പോര്‍ട്ട്. രജനിയെ പോലെയുളള ഒരാളില്‍ നിന്ന് ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് രജനി നടത്തിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈയിലെയും ചെന്നൈയിലും ഹൈദരാബാദിലെയും വീട്ടുജോലിക്കാരോട് വളരെ മോശമായാണ് സമീപനമാണ് പൊതുവില്‍ ഉളളത്. സിനിമാതാരങ്ങളെന്നോ ബിസിനസുകാരെന്നോ എന്നൊന്നും വ്യത്യാസമില്ല. കിടക്കാന്‍ കട്ടില്‍ ഇല്ല, ഉടമകളെ പോലെയാണ് പെരുമാറ്റം. മുതലാളിക്ക് മികച്ച ഭക്ഷണം ഒരുക്കുമ്പോഴും വീട്ടുജോലിക്കാര്‍ക്ക് എച്ചിലോ മോശം ഭക്ഷണമോ ആകും നല്‍കുക സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
സിനിമാ മേഖലയിലുളളവരുടെ വീടുകളില്‍ നേരത്തേയും ജോലിക്കാരോട് മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും രജനിയെ പോലെ ഒരാളില്‍ നിന്ന് സ്വപ്നത്തില്‍ പോലും ഇങ്ങനെയുണ്ടാകുമെന്ന് കരുതിയില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു. എത്ര മൂല്യമുളളതാണ് അദ്ദേഹത്തിന്റെ സിനിമകള്‍. ദളിതരുടെയും പാവപ്പെട്ടവരുടെയും സൂപ്പര്‍സ്റ്റാര്‍ ആണ് അയാള്‍ അംഗീകരിക്കാന്‍ സാധിക്കുന്നില്ല ഒരു പ്രേക്ഷകന്‍ കുറിച്ചു
രജനിയുടെ കുടുംബത്തോടോപ്പം ഇരുന്നു സിനിമ കാണാന്‍ അവരെ അനുവദിച്ചിരുന്നെങ്കില്‍ എന്ത് സന്തോഷം ആകുമായിരുന്നു അവര്‍ക്ക്. ഒരു പക്ഷേ ആശ്ചര്യം കണ്ട് തല കറങ്ങി വീഴുമായിരുന്നു മറ്റൊരാള്‍ കുറിച്ചു. വീട്ടുജോലിയെന്നാല്‍ അടിമത്വമല്ലെന്ന് ഈ സൂപ്പര്‍താരത്തിന് എന്നാണ് മനസിലാകുകയെന്നാണ് പ്രധാനമായും രജനിക്ക് നേരേ ഉയരുന്ന വിമര്‍ശനം.

pathram:
Leave a Comment