ഷോര്‍ട്‌സ് ധരിച്ച് ടോസിടാനെത്തിയ വിരാട് കോഹ്‌ലിക്കെതിരെ സോഷ്യല്‍ മീഡിയ

സിഡ്‌നി: ടോസിടാന്‍ ഷോര്‍ട്‌സ് അണിഞ്ഞെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ഇന്ത്യയും ക്രിക്കറ്റ് ഓസ്‌ട്രേലിയന്‍ ഇലവനുമായുള്ള ചതുര്‍ദിന സന്നാഹ മത്സരത്തിലാണ് ടോസ് ഇടാന്‍ ഷോര്‍ട്‌സ് അണിഞ്ഞ് കോഹ് ലി എത്തിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ നായകന്‍ സാം വൈറ്റ്മാന്‍ ടോസിനായി ഔദ്യോഗിക വേഷമണിഞ്ഞെത്തിയപ്പോഴാ്ണ് കോലി ഷോര്‍ട്‌സ് ധരിച്ചെത്തിയത്.
ടോസ് നേടിയ വൈറ്റ്മാന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കുന്നതായിരുന്നില്ല കോലിയുടെ സമീപനമെന്നാണ് പ്രധാന വിമര്‍ശനം. മത്സരത്തില്‍ കോലി അര്‍ധസെഞ്ചുറി നേടി തിളങ്ങിയിരുന്നു. മത്സരത്തിന് ഫസ്റ്റ് ക്ലാസ് മത്സരത്തിന്റെ പദവി ഐസിസി നല്‍കിയിട്ടില്ല.

pathram:
Leave a Comment