ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ട്വന്റി 20; ഓസീസിന് മികച്ച തുടക്കം

സിഡ്നി: ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ടോസ് ആതിഥേയര്‍ക്ക് ലഭിച്ചു. ആദ്യം ബാറ്റു ചെയ്യുന്ന ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം.
അഞ്ച് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 41 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് 15 പന്തില്‍ 19 റണ്‍സോടെയും ഡാര്‍സി ഡിആര്‍സി ഷോര്‍ട്ട് 15 പന്തില്‍ 18 റണ്‍സോടെയും ക്രീസില്‍
ടോസ് നേടിയ ഓസീസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
സിഡ്‌നിയില്‍ പോരിനിറങ്ങുമ്പോള്‍ സമ്മര്‍ദം ഇന്ത്യക്കാണ്. പരമ്പരയില്‍ പിന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്ക് ഒപ്പമെത്താന്‍ ഇന്ന് ജയിച്ചേ മതിയാവൂ. ആദ്യ കളിയില്‍ ഇന്ത്യ പൊരുതിത്തോറ്റപ്പോള്‍ രണ്ടാം മത്സരം മഴയെടുത്തു. ഡിസംബര്‍ ആറിന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ സിഡ്‌നിയില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്. രോഹിത്- ധവാന്‍ കൂട്ടുകെട്ട് നല്‍കുന്ന തുടക്കമാവും ബാറ്റിംഗില്‍ നിര്‍ണായകമാവുക.
ഓസ്‌ട്രേലിയ പരുക്കേറ്റ ബില്‍ സ്റ്റാന്‍ലേക്കിന് പകരം മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. 2016ല്‍ ഇതേവേദിയില്‍ നടന്ന മത്സരത്തില്‍ ഓസീസിന്റെ 198 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ജയിച്ചിരുന്നു.
2017നു ശേഷം തുടര്‍ച്ചയായി 9 രാജ്യാന്തര ട്വന്റി20 പരമ്പരകളില്‍ തോല്‍വിയറിയാതെയെത്തിയ ഇന്ത്യയെ പൂട്ടാനുറച്ച് ഇറങ്ങുന്ന ഓസീസ് നിരയില്‍ ഒരു മാറ്റമുണ്ട്. പേസ് ബോളര്‍ ബെഹ്‌റെന്‍ഡ്രോഫിനു പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമില്‍ ഇടം പിടിച്ചു. ആദ്യ രണ്ടു മല്‍സരങ്ങളില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ, മൂന്നാം മല്‍സരത്തിലും യുസ്‌വേന്ദ്ര ചാഹല്‍ പുറത്തിരിക്കും.
പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലായതിനാല്‍ ഇന്നത്തെ കളി മഴ മുടക്കിയാല്‍പ്പോലും ഇന്ത്യയ്ക്കു പരമ്പര നഷ്ടമാകും.
ഇന്നത്തെ ജയത്തോടെ പരമ്പര സമനിലയിലാക്കുക എന്നത് ഇന്ത്യയ്ക്ക് ദുഷ്‌കരമല്ല, എന്നാല്‍ ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കിടെയും രസം കൊല്ലിയായി പെയ്തിറങ്ങിയ മഴ തന്നെയാകും ഇന്ന് ഇന്ത്യയുടെ പ്രധാന ശത്രു. ബോളര്‍മാര്‍ നിരാശപ്പെടുത്തിയ ആദ്യ കളിയുടെ പടിവാതില്‍ക്കലാണ് ഇന്ത്യ വിജയം കൈവിട്ടത്. ബോളിങ് നിര ഫോമിലേക്കു മടങ്ങിയെത്തിയ രണ്ടാം മല്‍സരത്തിലാകട്ടെ ഇന്ത്യ മേല്‍ക്കൈ നേടിനിന്ന സമയത്തു വില്ലനായി മഴയുമെത്തി

pathram:
Leave a Comment