ഭൂതത്തിന് രണ്ടാം ഭാഗം ചെയ്താലോ എന്ന് മമ്മൂക്ക ചോദിച്ചു

2009ല്‍ പുറത്തെത്തിയ ‘ഈ പട്ടണത്തില്‍ ഭൂതം’ എന്ന ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്തമായ ഒരു നായകകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ജോണി ആന്റണിയുടെ സംവിധാനത്തില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രമാണതെന്ന് ജോണി ആന്റണി പറയുന്നു. ചിത്രത്തില്‍ വ്യത്യസ്ത മേക്കോവറുമായിരുന്നു മമ്മൂട്ടിയുടേത്. കോമഡി ഫാന്റസി വിഭാഗത്തില്‍ പെടുന്ന ‘പട്ടണത്തില്‍ ഭൂത’ത്തിന്റെ രണ്ടാംഭാഗം ചെയ്താലോ എന്ന് മമ്മൂട്ടി ഈയിടെ തന്നോട് ചോദിച്ചെന്ന് ജോണി ആന്റണി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
ഇപ്പോഴും ചാനല്‍ റേറ്റിംഗില്‍ മുന്നിലുള്ള സിനിമയാണ് ‘പട്ടണത്തില്‍ ഭൂത’മെന്ന് പറയുന്നു ജോണി ആന്റണി. ‘റേറ്റിംഗ് ഉള്ളതുകൊണ്ടായിരിക്കുമല്ലോ ആ സിനിമ ചാനലുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്തത് ജൂലൈയിലെ ഒരു മഴക്കാലത്തായിരുന്നു. മലബാറിലൊക്കെ നല്ല മഴയുള്ള സമയത്താണ്. എങ്കിലും തരക്കേടില്ലാത്ത ഷെയര്‍ ലഭിച്ചിട്ടുണ്ട് സിനിമയ്ക്ക്. ഈയിടെ മമ്മൂക്ക എന്നെ കണ്ടപ്പോള്‍ ചോദിച്ചു, നമുക്ക് ഭൂതത്തിന് ഒരു രണ്ടാംഭാഗം ആലോചിച്ചാലോ എന്ന്. അപ്പോള്‍ അത്രയ്ക്ക് ആവേശമുണ്ട് മമ്മൂക്കയ്ക്ക്’, ജോണി ആന്റണി പറഞ്ഞവസാനിപ്പിക്കുന്നു.
ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ കാവ്യ മാധവനായിരുന്നു നായിക. ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, രാജന്‍ പി ദേവ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി വലിയ താരനിരയുമുണ്ടായിരുന്നു ചിത്രത്തില്‍. ഷാന്‍ റഹ്മാന്റേതായിരുന്നു സംഗീതം. 2009 ജൂലൈ ആറിനാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്

pathram:
Related Post
Leave a Comment