ഇന്ത്യയ്ക്ക ബാറ്റിംഗ് തുടങ്ങും മുന്‍പേ 10 റണ്‍സ്; അത്ഭുതപ്പെട്ട് ക്രിക്കറ്റ് ആരാധകര്‍

ഗയാന: പാകിസ്താനെതിരെയുള്ള വനിതാ ടി20 ലോകകപ്പ് മത്സരത്തില്‍ 134 റണ്‍സ് വിജയ ലക്ഷ്യമായി ഇറങ്ങിയ ഇന്ത്യയ്ക്ക ബാറ്റിംഗ് തുടങ്ങും മുന്‍പേ 10 റണ്‍സ്. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സുകളെത്തിയത് ക്രിക്കറ്റ് ലോകത്തിന് മുഴുവന്‍ അദ്ഭുതം സമ്മാനിച്ചെങ്കിലും പിച്ചിലൂടെ പാക് താരങ്ങള്‍ ഓടിയതിന് അവര്‍ക്കെതിരെ വിധിച്ച 10 പെനാല്‍റ്റി റണ്ണുകളായിരുന്നു അത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ താരങ്ങള്‍, പിച്ചിലൂടെ ഓടിയിരുന്നു. ആദ്യ തവണ അമ്പയര്‍ ഇതിന് വാണിംഗും നല്‍കി. എന്നാല്‍ രണ്ടാമതും മൂന്നാമതും സമാന സംഭവം ആവര്‍ത്തിച്ചതോടെ രണ്ട് തവണയുമായി അഞ്ച് വീതം പെനാല്‍റ്റി റണ്‍സുകള്‍ അവര്‍ക്കെതിരെ വിധിക്കുകയായിരുന്നു.
13-ാം ഓവറിനിടെയായിരുന്നു ആദ്യമായി പാക് താരങ്ങള്‍ പിച്ചിലൂടെ ഓടിയത്. ഇതിന് അമ്പയര്‍ വാണിംഗ് നല്‍കി. എന്നാല്‍ പതിനെട്ടാം ഓവറിലെ ആദ്യ പന്തിലും, ഇരുപതാം ഓവറിലെ അവസാന പന്തിലും അവര്‍ വീണ്ടും ഇതാവര്‍ത്തിച്ചു. ഇതേത്തുടര്‍ന്നാണ് 10 പെനാല്‍റ്റി റണ്ണുകള്‍ അവര്‍ക്ക് ശിക്ഷ വിധിച്ചത്. എന്നാല്‍ ഇന്നിംഗ്സ് ബ്രേക്കിനിടെ പാക് ക്യാപ്റ്റന്‍ ജവേരിയ ഖാന്‍ അമ്പയര്‍മാരുമായി ഇതേക്കുറിച്ച് സംസാരിച്ചു. എന്നാല്‍ അപകടകരമായ സ്ഥലത്ത് കൂടി വാണിംഗിന് ശേഷവും ഓടിയതിന് ഇതല്ലാതെ മറ്റ് ശിക്ഷകളൊന്നും നല്‍കാനാവില്ലെന്നായിരുന്നു അമ്പയര്‍മാരുടെ മറുപടി.

pathram:
Leave a Comment