ഇന്ത്യ വെന്‍ഡീസ് മൂന്നാം 20ട്വന്റി ഇന്ന് ; 20ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ രോഹിത്ത്

ഇന്ത്യ വെന്‍ഡീസ് മൂന്നാം 20ട്വന്റി ഇന്ന് ചെന്നൈയില്‍ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആശ്വാസ ജയം തേടി വിന്‍ഡീസ് ഇറങ്ങുമ്പോള്‍ പരമ്പര തൂത്തുവാരാനുള്ള നീക്കത്തിലാണ് ടീം ഇന്ത്യ.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ചരിത്രം കുറിക്കുമോയെന്നറിയാനാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ 69 റണ്‍സ് കൂടി നേടിയാല്‍ രോഹിത്തിന് കഴിയും. സ്പിന്നര്‍ കുല്‍ദീപ് യാദവ്, ഫാസ്റ്റ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്.

.

pathram:
Leave a Comment