ജഡേജ ഇത് കാണുന്നുണ്ടോ? നിങ്ങള്‍ക്ക് കിട്ടിയ ഒരു ലക്ഷം രൂപയുടെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം കിടക്കുന്നത് കുപ്പത്തൊട്ടിയിലാണ്

തിരുവനന്തപുരം: നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിനം ക്രിക്കറ്റ് പ്രേമികള്‍ അത്രപെട്ട് മറക്കില്ല. വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ഒന്‍പതു വിക്കറ്റിന്റെ വിജയം നേടി പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. കളിയിലെ താരത്തിന് പേടിഎം നല്‍കിയ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് കാര്‍ഡ് ജഡേജ സ്വീകരിക്കുന്നത് കേരളം ഒന്നാകെ കണ്ടതുമാണ്. പ്രകടനത്തിനു ശേഷം ലഭിച്ച ഒരു ലക്ഷം രൂപയുടെ സാക്ഷ്യപത്രത്തിന്റെ അവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.മത്സരങ്ങളില്‍ സ്ഥിരമായി ഇത്തരം കാര്‍ഡുകള്‍ നല്‍കുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ മത്സരശേഷം ഇവയ്ക്ക് എന്താണ് സംഭവിക്കാറുള്ളതെന്ന് ആരും ശ്രദ്ധിക്കാറില്ല. തിരുവനന്തപുരത്ത് ജഡേജ ലഭിച്ച കാര്‍ഡിന്റെ അവസ്ഥ ഇപ്പോള്‍ ഇതാണ്. താരങ്ങള്‍ തിരുവന്തപുരത്ത് നിന്ന് മടങ്ങിയതിനു ശേഷമാണ് ഏറെ ദയനീയമായ ചിത്രം പുറത്തു വന്നതും. ജഡേജയ്ക്ക് സമ്മാനിച്ച പ്രകൃതിക്ക് ദഹിക്കാത്ത ആ കാര്‍ഡ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ക്ലീനിങ് ജീവനക്കാരനായ ജയന്‍ എന്ന വ്യക്തിയുടെ കയ്യിലിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ ജയനാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഈ കാര്‍ഡ് ലഭിച്ചത്. പ്രകൃതി എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. പ്രകൃതിക്ക് ഇണങ്ങാത്ത ഇത്തരം പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കിക്കൂടേ എന്നു ചോദിച്ചാണ് സംഘടന ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സമ്മാനദാന ചടങ്ങില്‍ പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡും മറ്റുളളവര്‍ക്ക് ബാധ്യതയായി മാറുകയാണെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് എന്തുക്കൊണ്ട് പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയില്‍ പുരസ്‌കാര വിതരണം നടത്തിക്കൂടാ? ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബി.സി.സി.ഐക്ക് ഒരു ജനതയെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ സാധിക്കും, എന്നുകൂടി കുറിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം, കെ.സി.എ, ധോനി, കോലി, ജഡേജ എന്നിവരെയെല്ലാം മെന്‍ഷന്‍ ചെയ്താണ് പ്രകൃതി എന്ന പേജില്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

pathram:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51