‘അമ്മയായി ഞാനും മകനായി ഇസാനും ഭൂമിയിലേക്കെത്തിയിട്ട് അഞ്ച് ദിവസമായി, ബാബയുടെ കളി ഒരുമിച്ചിരുന്ന് ഞങ്ങള്‍ കണ്ടു, പാക് ടീം ചരിത്രം കുറിക്കുന്ന കളി കാണുന്ന.. ചിത്രം വൈറല്‍

ലാഹോര്‍: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സയ്ക്കും പാക് ക്രിക്കറ്റര്‍ ഷോയബ് മാലിക്കിനും ആണ്‍കുഞ്ഞ് ജനിച്ചത് ദിവസങ്ങള്‍ മുമ്പാണ്. ഇരു രാജ്യങ്ങളിലെയും കായിക പ്രേമികള്‍ ഇത് ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇസാന്‍ മിര്‍സ മാലിക്ക് എന്നാണ് കുട്ടിയുടെ പേരെന്ന് മാലിക്ക് തന്നെ പിന്നാലെ അറിയിച്ചു.
എന്നാല്‍ ഇപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചപ്പോള്‍ ആ കാഴ്ചയ്ക്ക് ഇസാനും സാക്ഷ്യം വഹിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ പതിനൊന്ന് ടി ട്വന്റി പരമ്പര വിജയങ്ങളെന്ന അപൂര്‍വ്വ നേട്ടമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ പതിനെട്ടാം ഓവറില്‍ സിക്‌സര്‍ പറത്തിയ ഷൊയിബ് മാലിക്ക് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ബാപ്പയുടെ ടീമിന്റെ വിജയം ഉമ്മയ്‌ക്കൊപ്പം വീട്ടില്‍ ടി വി യിലൂടെയാണ് ഇസാന്‍ കണ്ടത്. ഇതിന്റെ ചിത്രം സാനിയ തന്നെയാമ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ‘അമ്മയായി ഞാനും മകനായി ഇസാനും ഭൂമിയിലേക്കെത്തിയിട്ട് അഞ്ച് ദിവസമായി, ബാബയുടെ കളി ഒരുമിച്ചിരുന്ന് ഞങ്ങള്‍ കണ്ടു, വലിയ ആനന്ദമാണ് എനിക്കിപ്പോള്‍’ എന്ന് കുറിച്ചുകൊണ്ടാണ് സാനിയ ചിത്രം പങ്കുവച്ചത്.
നേരത്തെ റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നും സാനിയയും കുഞ്ഞും പുറത്തേക്ക് വരുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും പുതിയ വിശേഷവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

pathram:
Related Post
Leave a Comment