പുറത്താക്കല്‍ ബാധിക്കില്ല; ദിലീപിന് കൈനിറയെ ചിത്രങ്ങള്‍..!!! പുതിയ ബിഗ് ബജറ്റ് ചിത്രത്തിലും നായകന്‍

ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. തോട്ടുപുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടുപുറം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയും ടി എന്‍ സുരാജും ചേര്‍ന്നാണ്. നിര്‍മ്മാണ നിര്‍വ്വഹണം നോബിള്‍ ജേക്കബ്. വടക്കന്‍ സെല്‍ഫിയാണ് പ്രജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ.
അതേസമയം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ദിലീപ് എത്തുക. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്.വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. നേരത്തെ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തോടെ ഈ ഊഹാപോഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.
ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബി . ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന് പിന്നാലെ

pathram:
Leave a Comment