ചുംബനത്തിന്റെ അതിപ്രസരം: 24 കിസ്സെസിന്റെ ട്രെയിലര്‍ വൈറല്‍

ഹൈദരാബാദ്: തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ ട്രെയിലറാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോെല തന്നെ ട്രെയിലല്‍ ചുംബനരംഗങ്ങളുടെ നീണ്ടനിരയാണ്.
ഹേബാ പട്ടേലും അദിത് അരുണുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അര്‍ജുന്‍ റെഡ്ഡി, ആര്‍എക്‌സ് 100 എന്നീ സിനിമകള്‍ക്ക് ലഭിച്ച വിജയത്തിന് പിന്നാലെ തെലുങ്ക് സിനിമകള്‍ സമാനമായ പ്രമേയങ്ങളാണ് കഥകളില്‍ സ്വീകരിച്ചുവരുന്നത്. നഷ്ടപ്രണയവും ചുംബനരംഗങ്ങളും ഒഴിച്ചുകൂടാന്‍ പറ്റാത്ത അവസ്ഥയാണ് തെലുങ്കില്‍ ഇപ്പോള്‍.
അയോധ്യകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 15ന് റിലീസ് ചെയ്യും.

pathram:
Related Post
Leave a Comment