അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ വീണ്ടും പരിഷ്‌ക്കരിച്ച് വാട്ട്‌സ്ആപ്പ്

അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ വീണ്ടും പരിഷ്‌ക്കരിച്ച് വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രഥമായ ഒരു ഫീച്ചറായിരുന്നു അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാം എന്നത്. ആദ്യഘട്ടം ഇത് ഒരു മണിക്കൂര്‍ ആണെങ്കില്‍ പിന്നീട് ഇതിന്റെ സമയം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വാട്ട്‌സ്ആപ്പ് വരുത്തുന്ന പുതിയ മാറ്റം അനുസരിച്ച് ഇതില്‍ ചെറിയ മാറ്റം സംഭവിച്ചിരിക്കുന്നു.

അതായത് ഇനി നിങ്ങള്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്താലും അത് ലഭിച്ചവര്‍ക്ക് എല്ലാവരുടെയും സന്ദേശം ഡിലീറ്റ് ആകില്ല. അതായത്. നിങ്ങള്‍ നൂറുപേര്‍ക്ക് ഒരു സന്ദേശം അയച്ചെങ്കില്‍ അതില്‍ 99 പേര്‍ക്ക് അപ്പോള്‍ തന്നെ അത് കിട്ടി. അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു. ആ സന്ദേശം ചിലപ്പോള്‍ 99 പേരുടെ വാട്ട്‌സ്ആപ്പിലും ഡിലീറ്റ് ചെയ്തതായി കാണിക്കും.

എന്നാല്‍ ഈ ഡിലീറ്റ് ചെയ്ത നോട്ടിഫിക്കേഷന്‍ 13മണിക്കൂറിനും,8 മിനുട്ടിനും, 16 സെക്കന്റിനും ശേഷം കാണാത്ത 100മന്റെ അക്കൌണ്ടില്‍ ആ സന്ദേശം ഡിലീറ്റാകാതെ കിടക്കും. അതായത് സന്ദേശം കിട്ടുമ്പോള്‍ മുതല്‍ ഇത്രയും മണിക്കൂര്‍ ഫോണ്‍ സ്വിച്ച് ഓഫായി കിടക്കുന്ന വ്യക്തിക്ക് ഡിലീറ്റ് ചെയ്ത സന്ദേശം കാണുവാന്‍ സാധിക്കും. എന്നാല്‍ സന്ദേശം അയച്ചയാള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഇപ്പോള്‍ ടെസ്റ്റിംഗ് മോഡിലുള്ള ഫീച്ചര്‍ അടുത്ത് തന്നെ പുതിയ വാട്ട്‌സ്ആപ്പ് അപ്‌ഡേഷനില്‍ എല്ലാവര്‍ക്കും ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ട്.

pathram:
Related Post
Leave a Comment