ഇതാണ് നുമ്മ പറഞ്ഞ ‘നിത്യഹരിത നായകന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി….

ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍മ്മിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ‘നിത്യഹരിത നായകന്‍’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
ആദിത്യ ക്രീയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘നിത്യഹരിത നായകന്‍’ എന്ന സിനിമ സംവിധാനം ചെയ്യുന്നത് എ ആര്‍ ബിനുരാജ് ആണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ധര്‍മ്മജനും എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രതേകത.

‘ കട്ടപ്പനയിലെ ഋതിക് റോഷന്‍’ എന്ന ചിത്രത്തിന് ശേഷം പൂര്‍ണ്ണമായും കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ട്ടപെടുന്ന കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. നര്‍മ്മരസ പ്രധാനമായ നിരവധി കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടൈനര്‍ ആണ്.

ഈ ചിത്രത്തില്‍ വിഷ്ണുവിന്റെ നായികമാരായി നാല് പുതുമുഖങ്ങള്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജയശ്രീ ശിവദാസ്, ശിവകാമി, രവീണ രവി, അഖില നാഥ് തുടങ്ങിയവരാണ് നായികമാര്‍.പ്രണയവും നര്‍മ്മവും കുടുംബബന്ധങ്ങളും കോര്‍ത്തിണക്കിയ ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി,ബിജു കുട്ടന്‍,സുനില്‍ സുഖദ, സാജു നവോദയ, എ കെ സാജന്‍, സാജന്‍ പള്ളുരുത്തി, ബേസില്‍ ജോസഫ്, റോബിന്‍ മച്ചാന്‍, മുഹമ്മ പ്രസാദ്, മഞ്ചു പിള്ള, ശ്രുതി ജയന്‍, അഞ്ചു അരവിന്ദ്, ഗായത്രി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

ജയഗോപാല്‍ രചനയും പവി കെ പവന്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വഹിക്കുന്നു.സംഗീതം രഞ്ജിന്‍ രാജ്, ഗാനരചന – ഹസീന എസ് കാനം, കലിക, ചമയം – ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, ആര്ട്ട് – അര്‍ക്കന്‍,എസ് കര്‍മ്മ, ശാബ്ദമിശ്രണം – എം ആര്‍ രാജാ കൃഷ്ണന്‍, സൗണ്ട് എഫക്ട് – ബിജു ബേസില്‍, പരസ്യ കല – അമല്‍ രാജു, ടൈം ആഡ്സ് റിലീസ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നു



മണിയുടെ മരണം; വിനയന്റെ മൊഴിയെടുക്കാന്‍ സിബിഐ

ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം

pathram:
Leave a Comment