കൊച്ചു സെലിബ്രിറ്റി തൈമൂറിന്റെ ആയയുടെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!!

ബോളിവുഡ് താരദമ്പതികള്‍ക്കിടയില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ന്ന ദമ്പതിമാരാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. അച്ഛനമ്മമാരെ പോലും ഇവരുടെ മകന്‍ കൊച്ചു സെലിബ്രിറ്റി തൈമൂറും ജനനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ തൈമൂറിന്റെ ആയയെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്.

തൈമൂറിന്റെ ആയയുടെ ശമ്പളമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മാസം 1.5 ലക്ഷം രൂപയാണ് തൈമൂറിന്റെ ആയയുടെ ശമ്പളം എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ചെലവഴിക്കുന്ന അധികസമയത്തെ ശമ്പളം കൂട്ടുമ്പോള്‍ അത് 1.75 ലക്ഷം രൂപ വരെ വരും. തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. കൂടാതെ തൈമൂറിനൊപ്പം വിദേശത്ത് പോകാനും ആയയ്ക്ക് അവസരമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

pathram desk 1:
Leave a Comment