ഏഷ്യാകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ്

ദുബായ്: ഏഷ്യാകപ്പിന്റെ കലാശപോരാട്ടത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം തുടങ്ങി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യം ബോളെറിയാന്‍ തീരുമാനിച്ചു. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും.

ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സന്റെ പരിക്ക് ബംഗ്ലാദേശ് ടീമിന് തിരിച്ചടിയാണ്. ഷാക്കിബ് ഫൈനലില്‍ കളിക്കില്ലെന്നാണ് വിവരം. കഴിഞ്ഞ നിദാഹാസ് ടി20 ട്രോഫിയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ നിദാഹാസ് ട്രോഫി നേടിയിരുന്നു.

കളിച്ച മത്സരങ്ങളൊന്നും തോറ്റിട്ടില്ലെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനുമായി നടന്ന അവസാന മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

pathram desk 2:
Leave a Comment