പൊലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി

മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പോലീസ് വേഷങ്ങളില്‍ എല്ലാക്കാലത്തും മിന്നി തിളങ്ങിയിട്ടുള്ള വീണ്ടും പോലീസ് യൂണിഫോം അണിഞ്ഞെത്തുകയാണ്.
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷം അണിയുന്നത്. ‘ഉണ്ട’ എന്ന് പേരിട്ടിട്ടുള്ള ചിത്രം ബിഗ് ബജറ്റിലാകും പുറത്തെത്തുക. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നത്. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും ‘ഉണ്ട’ എന്നാണ് സൂചന.
മൂവി മില്‍ന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോസിന് വേണ്ടി കൃഷ്ണന്‍ സേതുകുമാര്‍ ചിത്രം നിര്‍മ്മിക്കും. ഷൈജു ഖാലിദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം കൂടുതലും കേരളത്തിന് പുറത്താകും.

pathram:
Leave a Comment