ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം തിരിച്ചെത്തിയ രഹാനയ്ക്ക് പുതിയ ഉത്തരവാദിത്തം

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനയ്ക്ക് പുതിയ നിയോഗം. വിജയ് ഹസാര ട്രോഫിയില്‍ മുംബൈ ടീമിനെ നയിക്കാന്‍ രഹാനയെയാണ് ചുമതലയേല്‍പിച്ചിരിക്കുന്നത്. നിലവില്‍ നായകനാകുമെന്ന് പ്രഖ്യാപിച്ച ആദിത്യ താരയെ മാറ്റിയാണ് രഹാനയ്ക്ക് നായകസ്ഥാനം നല്‍കിയിരിക്കുന്നത്.

രഹാനയെ കൂടാതെ പൃത്ഥി ഷായും മുംബൈ ടീമിലുണ്ട്. ശ്രേയസ് അയ്യരാണ് ടീമിലെ മറ്റൊരു താരം. ടീമിന്റെ ഉപനായകനാണ് അയ്യര്‍. നേരത്തെ ഏഷ്യ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും രഹാനയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് രഹാന വിജയ് ഹസാര ട്രോഫിയിക്കായി ജെഴ്സി അണിയുന്നത്.

അതേസമയം വിജയ് ഹസാര ടൂര്‍ണമെന്റില്‍ പൂര്‍ണമായും രഹാനയുടെ സേവനം മുംബൈയ്ക്ക് ലഭിക്കില്ല. ടൂര്‍ണമെന്റിന്റെ മധ്യഘട്ടത്തില്‍ രഹാനെ വിന്‍ഡീസിനെതിരായ പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. കൂടാതെ രഞ്ജി ട്രോഫിയിലും മുംബൈയ്ക്കായി രഹാന കളിക്കില്ല.

മുംബൈ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, ജയ് ബിസ്ട, സൂര്യകുമാര്‍ യാദവ്, സിദ്ധേഷ് ലാഡ്, ആദിത്യ താരെ, ഏക്‌നാഥ് കേര്‍കാര്‍, ശിവം ഡുബേ, ആകാശ് പാര്‍ക്കര്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, ഷംസ് മുലാനി, വിജയ് ഗോഹില്‍, തുഷാര്‍ ദേശ്പാണ്ഡേ, റോഷ്ടണ്‍ ഡയസ്

pathram desk 1:
Leave a Comment