വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് 60 ഓളം അശ്ലീല വീഡിയോകള്‍ അയച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റിലായി

പ്രമുഖരടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ഹരിയാനയിലെ യുവമോര്‍ച്ച ഉപാധ്യക്ഷന്‍ അമിത് ഗുപ്തയാണ് അറസ്റ്റിലായത്. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് നിരവധി അശ്ലീല ദൃശ്യങ്ങള്‍ എത്തിയത്. സംസ്ഥാന മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷ രഞ്ജീത മേഹ്ത്ത നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അഞ്ച് വര്‍ഷം വരെ തടവ്, 10 ലക്ഷം രൂപ പിഴ എന്നീ ശിക്ഷകള്‍ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ആഗസ്ത് 29, 30 തിയ്യതികളിലാണ് വീഡിയോകള്‍ അയച്ചത്. സംഭവത്തെ കുറിച്ച് സൈബര്‍ സെല്‍ വിഭാഗവും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഇയാളെ പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചു.
പരാതി അന്വേഷിച്ച പൊലീസ് അമിത് ഗുപ്തയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ചു വര്‍ഷം വരെ തടവ്, 10 ലക്ഷം രൂപ വരെ പിഴ തുടങ്ങിയ ശിക്ഷയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു. വിഡിയോയെ പറ്റി സൈബര്‍ െ്രെകം സെല്ലും അന്വേഷിക്കും.

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ പഞ്ച്കുല ബിജെപി അധ്യക്ഷന്‍ ദീപക് ശര്‍മ, യുവമോര്‍ച്ച ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഗുപ്തയെ നീക്കിയതായി അറിയിച്ചു. ‘ഒരു കല്യാണത്തില്‍ പങ്കെടുക്കാനായി പോയ അമിത്, സുഹൃത്തുക്കളുടെ കയ്യില്‍ ഫോണ്‍ നല്‍കിയിരുന്നു. അബദ്ധവശാല്‍ ഫോണില്‍നിന്ന് വാട്‌സാപ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു’– സംഭവത്തെപ്പറ്റി ദീപക് ശര്‍മ വിശദീകരിച്ചതിങ്ങനെയാണ്.

pathram:
Leave a Comment