സ്‌കൂളില്‍നിന്ന് കാണാതായ എട്ടാംക്ലാസില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത് മുംബൈ തെരുവില്‍നിന്ന്

മുംബൈ: എട്ടാംക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ തിരോധാനത്തിന് നാടകീയാന്ത്യം. ദക്ഷിണ മുംബൈയിലെ സ്‌കൂളില്‍ നിന്നും കാണാതായ അഞ്ചു പെണ്‍കുട്ടികളെയും ശനിയാഴ്ച വൈകിട്ടോടെ തന്നെ പോലീസ് കണ്ടെത്തുകയായിരുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ കാണാനില്ലെന്നായിരുന്നു വാര്‍ത്തകള്‍ ഉയര്‍ന്നുവന്നത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കുട്ടികളെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

മിഡ്ഡ് ടേം പരീക്ഷകള്‍ക്കിടെ പെണ്‍കുട്ടികള്‍ രണ്ടോ മൂന്നോ വിഷയങ്ങളില്‍ തോറ്റിരുന്നു ഇത് വീട്ടില്‍ പറയുവാന്‍ ഭയന്നതിനെത്തുടര്‍ന്നാണ് ഇവര്‍ വീട്ടില്‍ പോകാതിരുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂളില്‍ നിന്നും ചാടിയ കുട്ടികള്‍ മറൈന്‍ െ്രെഡവിലും ഹാങ്ങിങ് ഗാര്‍ഡനിലും താനെയിലുമായി കഴിഞ്ഞ ശേഷം നഗരത്തിലേക്ക് തിരികെ വരികയായിരുന്നു. എന്നാല്‍, ഇവര്‍ എന്തിനാണ് ഒളിച്ചോടിയത് എന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല.

പോലീസ് നടത്തിയ തിരച്ചിലില്‍ നാലു പെണ്‍കുട്ടികളെ കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് കണ്ടെത്തിയത്. അഞ്ചാമത്തെ കുട്ടി ശനി വൈകിട്ടോടെ തന്നെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നുവെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

pathram:
Leave a Comment