അമല പോളിന് പരുക്ക്; ഷൂട്ടിങ്ങിനിടെ വീണു

കൊച്ചി:തെന്നിന്ത്യന്‍ താരം അമല പോളിന് സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ പരുക്കേറ്റു. തമിഴ് ചിത്രമായ ‘അതോ അന്ത പറവൈ’ക്ക് വേണ്ടി ആക്ഷന്‍ ചെയ്യുന്നതിന് ഇടയിലാണ് അമലയ്ക്ക് പരുക്കേറ്റത്. കൈയിന് പരുക്കേറ്റ താരം ഇപ്പോള്‍ കൊച്ചിയില്‍ ചികിത്സയിലാണ്.

ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഭൂരിഭാഗവും ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അമല ചെയ്തിരിക്കുന്നത്. ഫൈറ്റ് സീന്‍ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. കയ്യുടെ കുഴ തെറ്റുകയായിരുന്നു. എന്നാല്‍ പരുക്ക് പറ്റിയിട്ടും ആ രംഗത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരം മടങ്ങിയത് എന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

അമല ആക്ഷന്‍ ചെയ്യുന്ന ചിത്രമാണിത്. കെ. ആര്‍ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് താരം എത്തുന്നത്. അമലയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. താരത്തിന്റെ ആശുപത്രിയില്‍ നിന്നുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment