ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്‌ലിയ്ക്ക് ലഭിക്കുന്ന തുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!!

ക്രിക്കറ്റില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. നിരവധി ഫോളോവേഴ്സാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി താരത്തിനുള്ളത്. 23.2 മില്യന്‍ ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ കോഹ്ലിക്കുളളത്.

സോഷ്യല്‍ മീഡിയയില്‍ എന്നതുപോലെ തന്നെ പരസ്യ രംഗത്തും നിറസാന്നിദ്ധ്യമാണ് കോഹ്ലി. നിരവധി ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ നായകനുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് കോഹ്ലിയുടെ പരസ്യത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സ്പോണ്‍സേഡ് പോസ്റ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നേടുന്നവരുടെ പട്ടികയിലും കോഹ്ലി ഇടം നേടിയിരിക്കുന്നു. ഇന്‍സ്റ്റഗ്രാം ഷെഡ്യൂള്‍ ടൂള്‍ ആപ്പായ ഹോപ്പര്‍ എച്ച്.ക്യു.കോം നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് താരം. 120,000 യുഎസ് ഡോളര്‍ (82,45,000 ഇന്ത്യന്‍ രൂപ) ആണ് കോഹ്ലിയുടെ ഒരു പോസ്റ്റിന് ലഭിക്കുന്ന തുക. കായിക താരങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനമാണ് കോഹ്ലിക്ക്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഒരു മില്യണ്‍ ഡോളര്‍ നേടുന്ന അമേരിക്കന്‍ മോഡലായ കെയ്ലി ജെന്നറാണ് ഒന്നാം സ്ഥാനത്ത്. പോപ് ഗായിക സെലീന ഗോമസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റൊണാള്‍ഡോ മൂന്നാം സ്ഥാനത്തുണ്ട്.

pathram desk 1:
Related Post
Leave a Comment