വിജയ് സേതുപതിയും ദുല്‍ഖറും ഒന്നിക്കുന്നു !!

കൊച്ചി :ദുല്‍ഖര്‍ സല്‍മാനും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ നാലാം തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ലിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ദെസിങ്ങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം വിജയ് സേതുപതി നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. കെ എം ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ മസാലെ കഫെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്.

pathram desk 2:
Related Post
Leave a Comment