ദിലീപിനെ നായകനാക്കി സിനിമ ചെയ്യും, എല്ലാ സംഘടനകളും ദിലീപിനെ നിരോധിക്കുകയാണെങ്കില്‍ പിന്‍വാങ്ങുമെന്ന് ബി. ഉണ്ണികൃഷ്ണന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ നിലപാട് വ്യക്തമാക്കി.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സംഘടനകളും ദിലീപിനെ നിരോധിക്കുകയാണെങ്കില്‍ താന്‍ പിന്‍വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് തീരും വരെ ദിലീപ് ഫെഫ്കയില്‍ ഉണ്ടാവില്ലെന്നും എന്നാല്‍ പണം മുടക്കുന്നവരോട് ഉത്തരവാദിത്വം ഉള്ളതിനാല്‍ സിനിമ ചെയ്യാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപിന്റെ കേസിന് സമാനമായി ജയിലിലായ എം.എല്‍.എയോട് പലരുടെയും സമീപനം വ്യത്യസ്തമാണെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് ജയിലിന് പുറത്ത് എന്തുമാത്രമാണ് സ്വീകരണം നല്‍കിയത്. ജയില്‍ മോചിതനായ എം.എല്‍.എ ഇപ്പോഴും നിയമസഭയിലുണ്ടല്ലോയെന്നും ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

pathram desk 2:
Related Post
Leave a Comment