എല്ലാവരും അമ്മയില്‍ നിന്ന് രാജിവെക്കേണ്ടെന്നത് കൂട്ടായെടുത്ത തീരുമാനമാണ്,രാജിവെക്കാത്ത അംഗങ്ങള്‍ അമ്മയെ കൂടുതല്‍ ജനാധിപത്യപരമാക്കുന്നതിന് പോരാടുമെന്ന് വിധു വിന്‍സെന്റ്

തിരുവനന്തപുരം: ഡബ്ല്യു.സി.സിയില്‍ ഭിന്നതയില്ലെന്ന് സംവിധായിക വിധുവിന്‍സെന്റ്. എല്ലാവരും അമ്മയില്‍ നിന്ന് രാജിവെക്കേണ്ടെന്നത് കൂട്ടായെടുത്ത തീരുമാനമാണ്. രാജിവെക്കാത്ത അംഗങ്ങള്‍ അമ്മയെ കൂടുതല്‍ ജനാധിപത്യപരമാക്കുന്നതിന് ആശയപോരാട്ടം തുടരുമെന്നും വിധുവിന്‍സെന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘എല്ലാവരും തന്നെ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. എല്ലാവരും രാജിവെക്കേണ്ടതില്ലെന്ന് നമ്മള്‍ കൂട്ടാമായെടുത്ത തീരുമാനമാണ്. ഒരു സ്പേസിനെ ജനാധിപത്യപരമാക്കേണ്ടതില്‍ നമ്മള്‍ക്ക് കൂടി ഉത്തരവാദിത്വമുണ്ടെന്ന് വിചാരിക്കുന്നു. പ്രത്യേകിച്ച് അമ്മ പോലുള്ള സംഘടനയില്‍. അവിടെ ചിലര്‍ ഉണ്ടാവുകയും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളിലും ഭാഗബാക്കാകേണ്ടതുണ്ട്. ഒരു പക്ഷെ ഇപ്പോഴെടുത്ത തീരുമാനത്തെ പിന്‍വലിക്കാനെങ്കിലും എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ പറ്റുമോയെന്ന സാധ്യതകള്‍ അന്വേഷിക്കേണ്ടതുണ്ട്. അതിനവിടെ ചിലര്‍ നില്‍ക്കണമെന്നതില്‍ സംശയമില്ല. അതേ സമയം അമ്മയുടെ തീരുമാനത്തില്‍ കൃത്യമായ പ്രതിഷേധമുണ്ടെന്നതും അത് അമ്മയെ മാത്രമല്ല കേരള സമൂഹത്തോടും പറയണം എന്നുള്ളത് കൊണ്ടാണ് കുറച്ചു പേര്‍ രാജിവെച്ചത്.’

pathram desk 2:
Leave a Comment