കാത്തിരിപ്പിന് വിരാമം; ഗ്രൂപ്പ് വീഡിയോ കോള്‍ ഫീച്ചറുമായി വാട്‌സ് ആപ്പ്

ഉപഭോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന ഫീച്ചര്‍ പുറത്തിറക്കി വാട്‌സ് ആപ്പ്. ഉപഭോക്താക്കള്‍ കാത്തിരുന്ന ഗ്രൂപ്പ് വീഡിയോ കോളിംഗ്, വോയിസ് കോളിംഗ് ഫീച്ചറാണ് വാട്‌സ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പിലാണ് ഗ്രൂപ്പ് വിഡിയോ കോള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്സാപ്പ് v2.18.189 അല്ലെങ്കില്‍ v2.18.192 പതിപ്പിലാണ് ഗ്രൂപ്പ് വീഡിയോ, വോയ്സ് കോള്‍ ലഭ്യമാകും.

നിലവില്‍ നാല് അംഗങ്ങളെ വരെ വീഡിയോ കോളില്‍ ചേര്‍ക്കാം. പുതിയ ഫീച്ചര്‍ ലഭ്യമാണോ എന്നറിയാന്‍ സാധാരണ കോള്‍ ചെയ്യുന്നപോലെ ഒരു സുഹൃത്തിനെ വിളിക്കുക. അപ്പോള്‍ സ്‌ക്രീനില്‍ ‘ആഡ് പാര്‍ട്ടിസിപ്പന്റ്’ എന്നൊരു ഓപ്ഷന്‍ ലഭിക്കുന്നുണ്ടെങ്കില്‍ ആ ഫീച്ചര്‍ നിങ്ങള്‍ക്കും ലഭ്യമായി തുടങ്ങി എന്ന് ഉറപ്പിക്കാം.

ചില ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമായി വാട്‌സപ്പ് ഗ്രൂപ്പ് വിഡിയോ കോളിങ് സര്‍വീസ് ഒരു മാസം മുമ്പേ ആരംഭിച്ചിരുന്നു.

pathram desk 1:
Leave a Comment