നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു, വിജയ്; നിങ്ങള്‍ വാക്കുതെറ്റിച്ചു; ഇളയ് ദളപതിയെ ചോദ്യം ചെയ്ത് മുന്‍ ആരോഗ്യമന്ത്രിയുടെ ട്വീറ്റ്

ഇളയദളപതി വിജയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിനെതിരേ മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രാമദാസ്. മുരുഗദോസിന്റെ വിജയ് ചിത്രം സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്കിനെതിരെയാണ് അന്‍പുമണി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്‍ പുകയുന്ന സിഗററ്റും കത്തുന്ന ലൈറ്ററുമായി സ്‌റ്റെലിഷ് ലുക്കിലാണു വിജയ് പ്രത്യക്ഷപ്പെട്ടത്. പുകവലിയെ താരം പ്രേത്സാഹിപ്പിക്കുന്നുവെന്നാണു അന്‍പുമണി രാമദാസ് ആരോപിക്കുന്നത്.
‘ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ തന്നെ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു വിജയ്, ഉത്തരവാദിത്വത്തോടെ അഭിനയിക്കൂവെന്നും പുകവലി പ്രോത്സാഹിപ്പിക്കരുതെന്നും’ ട്വിറ്റില്‍ ഹാഷ്ടാഗോടു കൂടി അദ്ദേഹം പ്രതികരിച്ചു. പുകവലിക്കുന്ന രംഗങ്ങള്‍ ഇനി തന്റെ സിനിമയിലുണ്ടാവില്ലെന്നു വിജയ് പറഞ്ഞുവെന്ന പത്ര റിപ്പോര്‍ട്ടും അന്‍പുമണി ട്വീറ്റ് ചെയ്തിട്ടുണ്ട്.

അന്‍പുമണി ആദ്യ യുപിഎ സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടി സ്ഥാപകനുമായി എസ്. രാമദാസ് രജനികാന്ത് ചിത്രങ്ങളിലെ പുകവലിക്കെതിരെ രംഗത്തെത്തിയതു തമിഴ്‌നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമായിരുന്നു. നേരത്തെ മുരുഗദോസിന്റെ തന്നെ തുപ്പാക്കി സിനിമയുടെ പോസ്റ്ററില്‍ വിജയ് സിഗരറ്റുവലിച്ച് പ്രത്യക്ഷപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

pathram:
Related Post
Leave a Comment