അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം നിവിന്‍ പോളി ചിത്രവുമായി ഹനീഫ് അദേനി

കൊച്ചി:ഗ്രേറ്റ് ഫാദര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകരില്‍ ഒരാളായ ഹനീഫ് അദേനിയുടെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ഹനീഫിന്റെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം ഇപ്പോള്‍ തീയറ്ററില്‍ മികച്ച് പ്രേക്ഷക പിന്തുണയോടെ പ്രദര്‍ശനം തുടരുകയാണ്. രണ്ട് ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അദേനി അടുത്ത ചിത്രത്തില്‍ നിവിന്‍ പോളിയെ നായകനാക്കുമെന്നാണ് സൂചന.

ബിഗ് ബജറ്റ് ചിത്രമാണ് നിവിന്‍ പോളിയെ വച്ച് ഒരുങ്ങുന്നത്. ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളാലാണ് ഇതിന്റെ ഷൂട്ടിംഗിനായി നിശ്ചയിച്ചിരിക്കുന്നത്. ക്രൈം ത്രില്ലറാണ് ചിത്രം.

pathram desk 2:
Leave a Comment