വിവാഹാതേര പ്രണയ ബന്ധങ്ങളുമായി നാല് പ്രമുഖ സംവിധായകര്‍, ലസ്റ്റ് സ്റ്റോറീസ് പുതിയ ട്രെയിലര്‍

ബോളിവുഡിലെ നാല് പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി ലസ്റ്റ് സ്റ്റോറീസ് പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അനുരാഗ് കശ്യപ്, കരണ്‍ ജോഹര്‍, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നീ ബോളിവുഡിലെ ശ്രദ്ധേയരായ സംവിധായകര്‍ ഒരുക്കുന്ന നാല് ചിത്രങ്ങളാണ് ഇതില്‍ കാണാനാകുക.

വിവാഹാതേരപ്രണയബന്ധങ്ങളാണ് സിനിമയുടെ പ്രമേയം. കരണ്‍ ജോഹര്‍ ചിത്രത്തില്‍ വിക്കി കൗശല്‍, നേഹ ധൂപിയ, കിയാര അദ്വാനി എന്നിവരാണ് അഭിനേതാക്കള്‍.ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തില്‍ മനീഷ കൊയ്‌രാള, സഞ്ജയ് കപൂര്‍, ജയ്ദീപ് അഹ്ലാവത്ത് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

അനുരാഗ് കശ്യപ് ചിത്രത്തില്‍ രാധിക ആപ്‌തെ, ആകാശ് തോസര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സോയ അക്തര്‍ ചിത്രത്തില്‍ ഭൂമി ഫഡ്‌നേക്കറാണ് മുഖ്യ കഥാപാത്രമാകുന്നത്.റോണി സ്‌ക്രൂവാല, ആഷി ദുവ എന്നിവര്‍ നെറ്റ് ഫ്‌ലിക്‌സുമായി സഹകരിച്ചു നിര്‍മിക്കുന്ന ചിത്രം നെറ്റ് ഫ്‌ലിക്‌സ് ഒറിജിനല്‍ ജൂണ്‍ 15ന് ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യും.

pathram desk 2:
Leave a Comment