ചാക്കോച്ചന് ‘മാംഗല്യം തന്തുനാനേന’ !!

മാംഗല്യം തന്തുനാനേനയുടെ ടൈറ്റില്‍ കാര്‍ഡ് പുറത്തിറങ്ങി.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംതേടിയ താരമാണ് നിമിഷ സജയന്‍. നിമിഷ ഇപ്പോള്‍ കുഞ്ചാക്കോ ബോബന്റെ നായികയാകാന്‍ ഒരുങ്ങുകയായണ്. ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചന്റെ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ ഫോണ്ട് പുറത്തിറങ്ങിയിരിക്കുകയാണ്. ഫേസ്ബുക്ക് വഴിയാണ് ഫോണ്ട് പുറത്തിറക്കിയത്. നവാഗതനായ സൗമ്യ സദാനന്ദനാണ് ചിത്രമൊരുക്കുന്നത്. ടോണിയാണ് തിരക്കഥ. തൊടുപുഴയിലും പരിസര പ്രദേശങ്ങളുമായി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

pathram desk 2:
Related Post
Leave a Comment