സസ്‌പെന്‍സ് കൈവിടാതെ മമ്മൂട്ടി, അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍ കാണാം…

കൊച്ചി:ആരാധകര്‍ക്ക് ആവേശമായി മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍. സസ്പെന്‍സും ആകാംക്ഷയും നിറഞ്ഞതാണ് സിനിമയുടെ ട്രെയിലര്‍. സിനിമ ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ എത്തുന്നത്.

ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’ ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

pathram desk 2:
Leave a Comment