സണ്ണി ലിയോണിനോട് പരസ്യമായി മാപ്പ് പറഞ്ഞ് രാഖി സാവന്ത്

വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് നടി രാഖി സാവന്ത്. രാഖി സാവന്ത് എന്തു പറഞ്ഞാലും അത് വിവാദമാകാറുണ്ട്. രാജീവ് ഖണ്ഡേവാളിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കുവേ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സണ്ണി ലിയോണിനെതിരെ മൂന്നുവര്‍ഷം മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തില്‍ നടി മാപ്പു ചോദിച്ചിരിക്കുകയാണ്.

അര്‍ഷി ഖാനൊപ്പമായിരുന്നു രാഖി എത്തിയത്. പലകാര്യങ്ങളെക്കുറിച്ചും സംസാരിക്കവെ സണ്ണി ലിയോണുമായി ഒരുസമയത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചും രാഖി സാവന്ത് മനസു തുറന്നു. അന്ന് സണ്ണിക്കെതിരായി നടത്തിയ പരാമര്‍ശത്തിലും രാഖി മാപ്പു ചോദിച്ചു. സണ്ണി സിനിമാരംഗത്തു നിന്നും ഇന്ത്യയില്‍ നിന്നു തന്നെയും വിട്ടു പോകണമെന്നാണ് അന്ന് രാഖി സാവന്ത് ആവശ്യപ്പെട്ടത്.

സണ്ണിയെ കുറിച്ച് അത്തരത്തിലൊരു പരാമര്‍ശം നടത്തിയപ്പോള്‍ അവര്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നുവെന്നും അവരുടെ ജീവിതയാത്രയെക്കറിച്ച് ഒന്നും അറിയാതെയാണ് വളരെ മുന്‍വിധിയോടു കൂടി താന്‍ സംസാരിച്ചതെന്നും രാഖിസാവന്ത് തുറന്നു സമ്മതിച്ചു.

pathram desk 1:
Related Post
Leave a Comment