ബോളിവുഡ് എന്ന പേര് ബി.ബി.സി നല്‍കിയത്!!! ബോളിവുഡിനെ പുനര്‍നാമകരണം ചെയ്യണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി

ഹിന്ദി സിനിമ മേഖലയെ മൊത്തത്തില്‍ ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് മാറ്റണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്. ബോളിവുഡ് എന്ന പേര് പുനര്‍നാമകരണം ചെയ്യണമെന്നും വര്‍ഗീയ ഹിന്ദി സിനിമകള്‍ ഇംഗ്ലീഷ് സിനിമകളുടെ പതിപ്പാണെന്നു അദ്ദേഹം പരിഹസിച്ചു. ബിബിസി ചാനല്‍ നല്‍കിയ പേരാണ് ബോളിവുഡ്. ഈ പേര് ഹിന്ദി സിനിമകളെ പരിഹസിക്കുന്ന പേരാണ്. ബോളിവുഡിന് പകരമായി മറ്റൊരു പേര് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മന്ത്രി രാജ്യവര്‍ദ്ധന്‍ റതോറെക്കു കൈലാഷ് വിജയ് കത്തയച്ചിട്ടുണ്ട്.

വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുവാനായി ‘#Dont Call It Bollywood’എന്ന ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയിലൂടെ ഇദ്ദേഹം പ്രചരിപ്പിരുന്നു. തന്റെ സുഹൃത്തും സിനിമ നിര്‍മാതാവുമായ സുഭാഷ് ഗായാണ് ബോളിവുഡെന്ന പേരിനു പിന്നിലെ ഈ പരിഹാസ കഥ പറഞ്ഞത്.

സത്യജിത്ത് റെയുടെയും ദാദ സാഹിബ് ഫാല്‍കെയുടെയും കൈപാടുകള്‍ പതിഞ്ഞ ഇന്ത്യന്‍ സിനിമയെ അപമാനിക്കാന്‍ താന്‍ അനുവദിക്കില്ലയെന്നും പറഞ്ഞ കൈലാഷ് കോളിവുഡ്, മോളിവുഡ് തുടങ്ങിയ പേരുകളും പുനര്‍നാമം ചെയ്യുവാന്‍ പരിശ്രമിക്കുന്നുണ്ടന്നും ക്യാമ്പെയിനില്‍ പ്രതികരിച്ചു.

pathram desk 1:
Leave a Comment