റംസാന്‍ മാസത്തില്‍ എങ്ങനെ പെരുമാറണമെന്ന് അറിയില്ലേ !! ഗ്ലാമറസ് വസ്ത്രമിട്ട് പോസ് ചെയ്ത നടി ഹിന ഖാന് സമൂഹ മാധ്യമ ആക്രമണം

സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളും അധിഷേപങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ടിവി അവതാരകയും നടിയുമായ ഹിന ഖാന്‍. പുണ്യമാസമായ റംസാന്‍ സമയത്ത് അപമര്യാദയായി വസ്ത്രം ധരിച്ചു എന്ന് പറഞ്ഞാണ് ആളുകള്‍ രോക്ഷം കൊള്ളുന്നത്. പതിനൊന്നാം സീസണ്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ് ഹിന ഖാന്‍.

റംസാന്‍ മാസത്തില്‍ എങ്ങനെ പെരുമാറണമെന്ന് ഹിനക്ക് അറിയില്ല, പുണ്യമാസമായ റംസാനെ ബഹുമാനിക്കണം എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ക്കു പുറമെ മോശമായ ഭാഷയിലും ഹിനയെ ആളുകള്‍ വെര്‍ബലി വധിക്കുന്നുണ്ട്. ഗ്ലാമറസ് വസ്ത്രമിട്ട് പോസ് ചെയ്ത ഹിനയുടെ ഫോട്ടോകളും വീഡിയോകളുമാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്.

കടുത്ത അധിക്ഷേപ പരാമര്‍ശങ്ങളടക്കം ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് താഴെയെത്തുന്നത്. എന്നാല്‍ എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്ന് താരത്തെ പിന്തുണച്ചള്ള കമന്റുകളും ഇതിനെതിരായി വന്നിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment