ഒടുവില്‍ പറവയുടെ ഡിവിഡി എത്തുന്നു…… ‘വാപ്പക്ക് കൊടുക്കാന്‍’ ആരാധകന്റെ കമന്റ് , പിന്നാലെ കിടിലന്‍ മറുപടിയുമായി സൗബിന്‍

കൊച്ചി:മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിന്റെ ഡിവിഡിയും വിസിഡിയും എത്തുന്നു. മെയ് 30 മുതല്‍ ഇത് വിപണിയില്‍ എത്തും.അതേസമയം സൗബിന്റെ പോസ്റ്റ്ിന് തഴെ വാപ്പക്ക് കൊടുക്കാന്‍ ആരാധകന്റെ കമന്റിട്ടു.പിന്നാലെ കൊടുട്ടുന്നുണ്ട് എന്ന കിടിലന്‍ മറുപടിയുമായിയാണ് സൗബിന്‍ കൊടുത്തത്

തിയേറ്ററില്‍ വന്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു പറവ. കണ്ടിറങ്ങിയവര്‍ വീണ്ടും കാണാന്‍, കാണാന്‍ ആഗ്രഹിച്ച് സാധിക്കാതിരുന്നവര്‍ ഒരിക്കലെങ്കിലും കാണാന്‍ കാത്തിരുന്ന ചിത്രം. സിനിമയുടെ റിലീസിന് എത്രമാത്രം കാത്തിരുന്നോ അത്രതന്നെ ആവേശത്തോടെയാണ് ഡിവിഡിക്കായും കാത്തിരുന്നത്.

2017 സെപ്റ്റംബര്‍ 21നാണ് ചിത്രം പുറത്തിറങ്ങിയത്. സാധാരണയായി റിലീസിനു ശേഷം മൂന്നുമാസത്തിനുള്ളില്‍ ഡിവിഡിയും എത്തേണ്ടതാണ്. പക്ഷെ പറവയുടെ കാര്യത്തില്‍ ഈ പതിവ് തെറ്റിച്ചു. മെയ് 30 ന് പറവയുടെ ബ്ലൂറേ, ഡിവിഡി, വിസിഡി തുടങ്ങിയവ വിപണിയില്‍ ലഭ്യമാക്കുമെന്നാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്. ഈബേയ്, ആമസോണ്, ഫ്‌ലിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നും വാങ്ങിക്കാവുന്നതാണ്.

pathram desk 2:
Leave a Comment