ഞാന്‍ രോഗിയാണ്… സഹിക്കാന്‍ കഴിയാത്ത വേദനയിലാണ്… ആക്ഷന്‍ ഹീറോയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍

ചൈനീസ് ആക്ഷന്‍ പടങ്ങളിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് ജെറ്റ് ലീ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ദുരവസ്ഥ കണ്ട് ആരാധകര്‍ ഒന്നടങ്കം വിഷമത്തിലാണ്. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് എന്ന പത്രമാണു താരത്തിന്റെ ദയനീയവസ്ഥ പുറത്തു കൊണ്ടു വന്നത്. 2017 ഇദ്ദേഹം സിനിമ പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നു.

നാലു വര്‍ഷമായി അഭിനയം കുറച്ചു കുറച്ചു വരികയായിരുന്നു. 55 വയസായ ജെറ്റ് ലീയുടെ ആരോഗവസ്ഥ ആരാധകര്‍ക്കു ഹൃദയഭേതകമായ കാഴ്ചയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി അദ്ദേഹം ഹൈപ്പര്‍ തൈറോയിഡിസം എന്ന രോഗബാധിതനാണ്. 2013 ലായിരുന്നു ജെയ്റ്റിലുടെ രോഗത്തെക്കുറിച്ചു വാര്‍ത്തകള്‍ ആദ്യമായി പുറത്തു വന്നത്.

സിനിമയില്‍ സാഹസീകമായ സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ കാലിനും നടുവിനും ഏറെ പരിക്കുകള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ഇതില്‍ പലതും ഗുരുതരമായ പരിക്കുകളായിരുന്നു. ഇതും അദ്ദേഹത്തിന്റെ ആരോഗ്യം മോശമാക്കി. എന്നാല്‍ ജരാനരകള്‍ ബാധിച്ച് ഏറെ ക്ഷീണിതനായി കാണപ്പെട്ട ജെറ്റ്ലിയുടെതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം അദ്ദേഹത്തിന്റെതല്ല എന്ന് താരത്തിന്റെ മാനേജര്‍ പറയുന്നു. അതു മറ്റാരുടേയോ ചിത്രമാണ്, ആതു കണ്ട് ആശങ്കപെടേണ്ടതില്ല. രോഗബാധിതനാണ് എങ്കിലും അദ്ദേഹം തിരിച്ചു വരും. ജീവനു ഭീക്ഷണി നേരിടുന്ന തരത്തിലുള്ള അവസ്ഥയൊന്നും ഇല്ല എന്നും മാനേജര്‍ പറയുന്നു.

ഞാന്‍ വീല്‍ചെയറില്‍ അല്ല പക്ഷേ രോഗിയാണ്. സഹിക്കാന്‍ കഴിയാത്ത വേദനയിലാണ്. ശരീരത്തിന് തടി കൂടി വരുന്നു. രോഗത്തിന് വേണ്ടി മരുന്ന് കഴിക്കുന്നതിനാലാണ് വണ്ണം കൂടുന്നത്. ഹൃദയമിടിപ്പ് നിയന്ത്രിക്കാനാണ് മെഡിറ്റേഷന്‍. അതുകൊണ്ട് ശരീരം അനങ്ങിയുള്ള പരിശീലനവും സാധിക്കില്ല. ആരാധകര്‍ക്ക് ആശംസ നേര്‍ന്നു കൊണ്ടുളള ഒരു വിഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളില്‍ മെയ്വഴക്കത്തോടെ സ്വഭാവിക ചലനങ്ങളിലൂടെ മനം കവര്‍ന്ന പഴയ ജെറ്റ് ലീക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

pathram desk 1:
Related Post
Leave a Comment