വിനയ് ഫോട്ടിന്റെ മകന്‍ പാടി ‘നെഞ്ചിനകത്ത് ലാലേട്ടന്‍’, വീഡിയോ വൈറല്‍

കൊച്ചി:മലയാളത്തില്‍ കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആരാധകരുള്ള ഒരു നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനോടുള്ള ആരാധന നിറഞ്ഞ ഒരു കുഞ്ഞാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അത് വേറെയാരുമല്ല പ്രിയ നടന്‍ വിനയ് ഫോര്‍ട്ടിന്റെ മകന്‍ വിഹാനാണ്. ക്വീനിലെ തരംഗമായി മാറിയ ”നെഞ്ചിനകത്ത് ലാലേട്ടന്‍” എന്ന പാട്ടാണ് വിഹാന്‍ ഏറ്റുപാടിയത്.

നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന് വിനയ് പാടുമ്പോള്‍ കുഞ്ഞു വിഹാന്‍ ചിരിച്ചു കൊണ്ട് ലാലേട്ടന്‍ ലാലേട്ടന്‍ എന്ന് ഏറ്റുപാടുകയാണ്. വിനയ് ഫോര്‍ട്ട് തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്. നിമിഷം നേരം കൊണ്ട് തന്നെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളും ലാലേട്ടന്‍ ആരാധകരും ഏറ്റെടുത്തു.

pathram desk 2:
Related Post
Leave a Comment