പുതിയ പരീക്ഷണവുമായി രേഖയുടെ സാരി ഉടുക്കല്‍.. ചിത്രങ്ങള്‍ വൈറലായി

സോനം കപൂറിന്റെ വിവാഹ റിസപ്ഷനില്‍ എത്തിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് രേഖ ആയിരുന്നു. വിവാഹ സല്‍ക്കാരം ശരിക്കും ഒരു ഫാഷന്‍ ഷോയായിരുന്നു എന്നു വേണം പറയാന്‍. പുതിയ മോഡല്‍ വസ്ത്രങ്ങളും ആഭരണങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ബോളിവുഡ് താരങ്ങള്‍് മത്സരമായിരുന്നു. ഇന്തോവെസ്‌റ്റേണ്‍ വസ്ത്രമാണ് റിസപ്ഷന്‍ കോഡായി കപൂര്‍ ഫാമിലി തെരഞ്ഞെടുത്തത്. അതിനനുസരിച്ചാണ് താരങ്ങള്‍ എത്തിയതും.
അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി രേഖയായിരുന്നു. എന്നും കാഞ്ചീവരം സാരിയില്‍ നിറയെ ആഭരണങ്ങളുമിട്ടാണ് രേഖ പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്. ആ പതിവ് സോനത്തിന്റെ ചടങ്ങിലും തെറ്റിച്ചില്ല. പക്ഷേ പുതിയ പരീക്ഷണവുമായാണ് താരം എത്തിയത്. പാവാടയ്ക്ക് പകരം പാന്റിട്ടാണ് നടി സാരിയുടുത്തിരിക്കുന്നത്. മുള്‍ഭാഗം കണ്ടാല്‍ സാരിയാണെന്ന് പറയും. താഴ്ഭാഗം കണ്ടാല്‍ ചുരിദാര്‍ ആണെന്ന് പറയുന്ന തരത്തിലായിരുന്നു താരത്തിന്റെ വസ്ത്രരീതി.

pathram:
Leave a Comment