കുട്ടനാട്ടില്‍ തോണി തുഴഞ്ഞ് മമ്മൂക്ക

മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ അനു സിതാര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാര്‍. മമ്മൂട്ടി അനായാസേന തോണി തുഴഞ്ഞു പോകുന്ന ദൃശ്യമടങ്ങുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

മധ്യ വയസ്‌കനായ ഹരി ഒരു കുട്ടനാട്ടുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. സ്ഥലത്ത് പ്‌സശസ്തനായ ഒരു ബ്ലോഗര്‍ കൂടിയാണ് ഹരി. ചിത്രത്തില്‍ ഷംന കാസിം ഒരു പോലീസ് ഓഫിസറിന്റെ ഗെറ്റപ്പിലാണ് എത്തുന്നത്. പേര് അന്വര്‍ഥമാക്കാന്‍ കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും തന്നെയാണ് ചിത്രത്തിന്റെ ഏറെ രംഗങ്ങളും ചിത്രീകരിക്കുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

pathram desk 2:
Leave a Comment