നീണ്ട മുടിയുമായി അപര്‍ണ ഗോപിനാഥ് വിഡിയോ കാണാം

മഴയത്ത് എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. അപര്‍ണ ഗോപിനാഥ് പുതിയ ലുക്കിലാണ് ചിത്രത്തില്‍ എത്തുന്നത്. സുവീരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നീണ്ട മുടിയുമായി വീട്ടമ്മയുടെ വേഷത്തില്‍ അപര്‍ണ എത്തുന്നത്. ഗോപി സുന്ദറാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ശിവദാസ് പുറമേരിയാണ്. നികേഷ് റാമും ബാലതാരം നന്ദന വര്‍മയുമാണ് അപര്‍ണയ്‌ക്കൊപ്പം ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിലെ ഗാനവും കുടുംബപശ്ചാത്തലത്തിലുള്ളതാണ്.

pathram:
Related Post
Leave a Comment