കത്വ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു; സോഷ്യല്‍ മീഡിയയില്‍ വയലറ്റ് മയം

കൊച്ചി: കത്വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ വയലറ്റ് നിറം പ്രൊഫയില്‍ പിക്ച്ചറും, ഡി പിയുമാക്കി പിന്തുണ അറിയിച്ചിട്ടുണ്ട്.

കശ്മീരില്‍ എട്ട് വയസുകാരി മുസ്ലിം ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വയലറ്റ് നിറം പ്രൊഫൈല്‍ പിക്ച്ചറാക്കുക എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയകൡ ക്യാപെയ്ന്‍ നടക്കുന്നത്.

നിമിഷങ്ങള്‍ക്കകം സോഷ്യമീഡിയ ഈ വേറിട്ട പ്രതിഷേധത്തെ ഏറ്റെടുത്തു കഴിഞ്ഞു. മിക്ക വാട്സ് ആപ്പ് ഗ്രൂപ്പിന്റെയും ഫെയ്സ്ബുക്ക് കൂട്ടായ്മയുടേയും ഡി.പി ഇത്തരത്തില്‍ ബാലികയുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് വയലറ്റ് നിറം അണിയുകയും ചെയ്തു.

ജസ്റ്റിസ് ഫോര്‍ ആസിഫ, പ്രൊഫയില്‍ പിക്ച്ചര്‍ വയലറ്റ് നിറമണിഞ്ഞ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കു…. പ്രതിഷേധം ആളിപ്പടരട്ടെ …എന്ന കുറിപ്പോടെയാണ് വയലറ്റ് നിറം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

pathram desk 1:
Leave a Comment