കൊതുകടിയെ കുറിച്ച് പരാതിപ്പെട്ടു; യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു!!!

ന്യൂഡല്‍ഹി: കൊതുകുകടിയെ കുറിച്ച് പരാതി പറഞ്ഞ യാത്രക്കാരനെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ലക്നൗവില്‍ നിന്ന് ബംഗലൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയരും മുന്‍പായിരുന്നു സംഭവം.

ഹൈജാക്ക് എന്ന് പറഞ്ഞതിന്റെ പേരിലാണ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടതെന്നാണ് ഇന്‍ഡിഗോ അധികൃതരുടെ വിശദീകരണം. റായി ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്‌തെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമാനം പുറപ്പെടുന്നതിന് മുമ്പ് വിമാനത്തില്‍ നിറയെ കൊതുകുകളാണെന്ന് റായി പരാതിപ്പെട്ടിരുന്നു.

എന്നാല്‍ വിമാന ജീവനക്കാര്‍ ഇത് ശ്രദ്ധിക്കാതെ വാതിലടച്ചു. ഇതില്‍ കുപിതനായ റായി ജീവനക്കാര്‍ക്ക് നേരെ മോശം ഭാഷയില്‍ സംസാരിക്കുകയായിരുന്നുവെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ പറയുന്നത്. ഇതിനിടെ റായി ഹൈജാക്ക് എന്ന വാക്ക് ഉപയോഗിച്ചു. ഇതേ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാലാണ് സൗരഭിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതെന്നും ഇന്‍ഡിഗോ വിശദീകരിക്കുന്നു.

വിമാനത്തില്‍ നിറയെ കൊതുകുകളാണെന്നും പുറപ്പെടുംമുമ്പ് ഇതിന് പരിഹാരം കാണണമെന്നും പറഞ്ഞതിനാണ് തന്നോട് ഇന്‍ഡിഗോ ജീവനക്കാര്‍ മോശമായി പെരുമാറിയതെന്ന് റായി പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും റായി ആരോപിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഇന്‍ഡിഗോ പ്രധാന്യം കൊടുക്കുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. യാത്രക്കാരുടെ സംതൃപ്തിക്കാണ് പ്രാമുഖ്യം നല്‍കുന്നത്. യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കമ്പനി വ്യക്തമാക്കി.

pathram desk 1:
Leave a Comment